‘ക്രൂരമായി ബലാത്സംഗം ചെയ്തു….’
ദയാവായ്പോടെ
ബലാംത്സംഗം ചെയ്യാനറിയില്ലേ…..!!!?
‘അതികഠിനമായി
മര്‍ദ്ദിച്ച്,
പരിക്കേല്‍പ്പിച്ചു…..’
മര്‍ദ്ദനം
മൃദുവാക്കാമായിരുന്നു;
ഇക്കിളിപോലെ.
‘ക്രൂരമായി പീഡിപ്പിച്ച്,
അതിപൈശാചികമായി
കൊല ചെയ്തു…………….’
…………………………………………..
…………………………………………..
എത്ര കടുപ്പിച്ച് പറഞ്ഞിട്ടും
ഈ പത്രക്കാര്‍ക്ക്,
ഉദ്ദേശിച്ച കനം കിട്ടാത്തപോലെ
വാക്കുകള്‍ വഴുതിക്കളിച്ചു.
പിപ്പീഡനം എന്നോ
കുക്ക്രൂരമായി എന്നോ
ബബ്ബലാത്സംഗം എന്നോ
ആക്കി നോക്കിയാലോ….?