ആദ്യം തകരാറ് സംഭവിച്ചത്
ഓര്‍മ്മയ്ക്കാണ്.
മരുന്ന് മറന്ന്
സ്പൂണ്‍ മാത്രമെടുക്കും.
ഷൂ മറന്ന്
സോക്‌സ് മാത്രമെടുക്കും.
ചായ മറന്ന്
പലഹാരങ്ങള്‍ തീര്‍ക്കും.
പിന്നെപ്പിന്നെ,
മീശമാത്രം വടിച്ച്
താടി ബാക്കിയായിത്തുടങ്ങി.
കറമാത്രം കളയാതെ
തുണി കഴുകിത്തുടങ്ങി
കീറിയ ഉടുപ്പുകള്‍
അഴകായിത്തുടങ്ങി.
മുറിഞ്ഞിടത്ത് മരുന്നുവെക്കാതെ
മറ്റു പലയിടത്തും കെട്ടിത്തുടങ്ങി.
ഭാഷയിലെ പല ചിഹ്നങ്ങളും മറന്നത്
ടൈപ്പ്‌റൈറ്റിങ് പഠിച്ചിട്ടൊന്നുമല്ല,
എന്റെ ഓര്‍മ്മയ്ക്ക് എന്തോ തകരാറുണ്ട്.
രോഗകാരണം മറന്ന് മരുന്ന് കഴിച്ചത്
ആധുനിക ചികിത്സേടെ കുഴപ്പമൊന്നുമല്ല,
എനിക്ക് ഓര്‍മ്മയ്ക്ക് തകരാറാണല്ലോ.
അമ്മയെ മറന്ന്
പെണ്ണിന്റെ കൂടെ പോയതും
മക്കളെ മറന്ന്
മറ്റൊരുത്തീടെകൂടെ പോയതും
എല്ലാം…
ഇതു കൊണ്ടാ….
എന്റെ ഓര്‍മ്മയ്ക്കെന്തോ തകരാറുണ്ടെന്നേ….
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.