പെരുക്കപ്പട്ടികയുടെ
നടുക്കുചെന്ന് കുടുങ്ങുംപോലെ
കുടുങ്ങിനിന്നിട്ടുണ്ട്
പലപ്പോഴും ജീവിതത്തില്‍.
ജീവിതത്തിലുമതെ…..,
പിന്നെ,
ആദ്യേ….. ഒന്നേന്ന് തുടങ്ങണം.
അതേ സ്ഥലത്ത്,
അതേ പോലെ,
അങ്ങനെത്തന്നെ,
വീണ്ടും കുടുങ്ങുന്നതാണ് അത്ഭുതം.
ജീവിതത്തിലുമതെ;
പെരുക്കപ്പട്ടികയിലുമതെ.