അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഹൗസിങ് ക്യൂബ്
January 11, 2021 447 No Comments

റൂബിക് ക്യൂബ്
വല്ലാത്തൊരു സാധനംതന്നെ!
തിരിച്ച് തിരിച്ച് ചിരിച്ച് ചിരിച്ച് ചാവും നമ്മള്‍.
(ഇതുണ്ടാക്കിയ റൂബിക്കിനെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ….
ഇഞ്ച ചതയ്ക്കുംപോലെ… ചതയ്ക്കും ഞാന്‍!)

വീട്
ഒരു റൂബിക് ക്യൂബാണ്.

ഭാര്യ നിറം
അമ്മ നിറം
മക്കള്‍ നിറം
അച്ഛന്‍ നിറം
സഹോദര,സഹോദരീ നിറം
സ്വന്തം ഇഷ്ടനിറം.

ഇരുന്ന്,
തിരിച്ച് തിരിച്ച്…

ഒന്നും
ഒരിക്കലും
തുടങ്ങിയതുപോലാകില്ല.

ഒന്നും
ഒരിക്കലും
ഒരുപോലെയുമാവില്ല.

അനിഷ്ടങ്ങളെ തിരിച്ചുമാറ്റി
ഇഷ്ടങ്ങളെ തിരഞ്ഞുതിരിച്ച്,
തിരിച്ചുതിരിച്ച്
ചിരിച്ചുചിരിച്ച് ചാവും നമ്മള്‍.

ഈ വീടു കണ്ടുപിടിച്ചവനെ
കയ്യില്‍ കിട്ടിയാലുണ്ടല്ലോ…!

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.