ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ സംഘങ്ങള്‍
തമ്മില്‍ത്തല്ലി 30 പേര്‍ വീതം മരിച്ചാല്‍….
പത്രങ്ങളേ……………..,
എന്തുകൊടുക്കും വാര്‍ത്ത?
ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയതയില്‍
30 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു!
കര്‍ദ്ദിനാളും മാര്‍പ്പാപ്പയും പ്രതിഷേധിച്ചു.
കോട്ടയം എഡീഷന്‍.
മഗ്‌രിബ് സമയത്ത്
നിസ്‌ക്കരിക്കാന്‍ വന്ന
30 മുസ്ലീങ്ങള്‍
ഹിന്ദു, ക്രിസ്ത്യന്‍ ആക്രമണത്തില്‍
ദാരുണമായി വധിക്കപ്പെട്ടു!
മലപ്പുറം, കോഴിക്കോട് എഡീഷന്‍.
മുസ്ലീം, ക്രിസ്ത്യന്‍ മതതീവ്രവാദികള്‍ നടത്തിയ
ആസൂത്രിത കൊലപാതകം.
30 ഹൈന്ദവ വിശ്വാസികള്‍ മരിച്ചു!
നെന്‍മാറ-വല്ലങ്ങി പൂരത്തിന്റെ മാറ്റു കുറഞ്ഞു.
പാലക്കാട് എഡിഷന്‍.
കേരളത്തില്‍
വര്‍ഗ്ഗീയ ലഹള.
90 മലയാളികള്‍ മരണപ്പെട്ടു.
ഗള്‍ഫ് എഡിഷന്‍.
പിന്നെ,
സചിത്ര ലേഖനം….
സമാധാന റാലി, നിരോധനാജ്ഞ….
പിറന്നാളുണ്ണാന്‍ നില്‍ക്കാതെ….
മധുവിധു മധുരം തീരാതെ…
അലറിക്കെഞ്ചിയിട്ടും കേള്‍ക്കാതെ….
ഞെട്ടല്‍ വിട്ടുമാറാതെ…
ബാക്കിയെല്ലാം പതിവുപോല.
ന്യൂസ് പ്രിന്റിന് ആഗോളമാര്‍ക്കറ്റില്‍
വില കയറിയതിനാല്‍,
പത്രത്തിന്
ഒരു രൂപ കൂട്ടിയിട്ടുണ്ടെന്നും
സഹകരിക്കണമെന്നും
ക്ഷമാപണപൂര്‍വ്വം
പത്രാധിപര്‍.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.