ജീവിതത്തെ അതിന്റെ പാട്ടിനു പോകാൻ വിട്ടപ്പോൾ വന്നുപെട്ട പാട്ടുകളും ; പാട്ടിനുപുറകേ പോയപ്പോൾ ഓർമ്മയിൽ വന്നുപെട്ട ജീവിതവുമാണ് ഇതിലെ ഇതിവൃത്തം. ഒരു പാട്ടുകേൾക്കുമ്പോൾ ഓർമ്മപ്പെടുന്ന ജീവിതസന്ദർഭവും ; ഒരു ജീവമുഹൂർത്തത്തിൽ അകപ്പെട്ടു നിൽക്കുമ്പോൾ ഓർമ്മവരുന്ന പാട്ടും! പാട്ടിനും ജീവനിമിഷത്തിനുമിടിയലെ ടൈം ട്രാവലുകൾ ആണ് ഈ പുസ്തകം.