ഓരോ കഥയും ചിരിപ്പിച്ചുചിരിപ്പിച്ച് നമ്മളെ കൈ പിടിച്ചു നടത്തുന്ന മുത്തശ്ശനോ മുത്തശ്ശിയോ ആയി മാറുന്നു. “അമ്പട ദൈവങ്ങളേ…” എന്ന പുസ്തകത്തില്‍ തുടങ്ങിയ ദൈവക്കുറുമ്പുകള്‍ അനുസ്യൂതം കഥകളിലൂടെ തുടരുന്നത് ഈ പുസ്തകത്തിലും കാണാം. ‘കളിയ്ക്കാന്‍ നമ്മള്‍ക്ക് ദൈവങ്ങളെ കൂട്ടുപിടിയ്ക്കാം’ എന്നത് എത്ര സത്യമാണെന്ന് ഈ ചൊല്‍ക്കഥകളിലൂടെ കടന്നുപോകുമ്പോള്‍ അറിയാം. ദൈവങ്ങള്‍ അത്ര കുഴപ്പക്കാരൊന്നുമല്ല, അഥവാ അവരെ നമ്മള്‍ അങ്ങനെ ആക്കി മാറ്റേണ്ടതില്ല എന്നും.