അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ആ – വിശ്വാസം
February 11, 2021 572 8 Comments

ജന്മനാ ഭീരുവായിരുന്ന ഞാന്‍
ശാസ്ത്രമുത്തച്ഛന്റെ
കൈ പിടിച്ചാണ്
ധൈര്യത്തിലേക്ക് നടന്നിരുന്നത്;
നടക്കുന്നതും.

എനിക്കറിയാം
അരൂപികള്‍ അന്ധവിശ്വാസമാണ്.

പൂര്‍വ്വജന്മവും
പുനര്‍ജ്ജന്മവും
ഭൂത, പ്രേത, പിശാചുക്കളും
മാട്ട്, മാരണ, മന്ത്രവാദങ്ങളുമൊക്കെയായി
എന്റെ മുന്നില്‍ വരല്ലേ…..
പ്ലീസ്…..

ജീവിതമെന്ന
ഇത്തിരിപ്പാടത്തെ,
കുപ്പിക്കഴുത്ത് പോലുള്ള
ആ കഴായ*
ചാടിക്കടക്കുന്നതുവരെയെങ്കിലും
ഒടിയനെന്നും
മുനിയെന്നും പറഞ്ഞ്,
എന്നെ പേടിപ്പിക്കല്ലേ……


* പാടവരമ്പിനെ മുറിച്ചുപോകുന്ന വെള്ളച്ചാല്‍

Leave a Comment

8 comments on “ആ – വിശ്വാസം”
  • rejiabhinav Feb 25, 2021 · 12:13 PM
    super..
  • പ്രദ്യുമ്നൻ Feb 21, 2021 · 02:01 PM
    ബാല്യത്തിലേക്ക് ഒരു യാത്ര പോയ ഫീലിംഗ്.... അടിപൊളി....
    • ജയരാജ് മിത്ര Apr 15, 2021 · 09:10 AM
      സത്യത്തിൽ ബാല്യത്തിലാണ് നമ്മൾ മിക്ക സമയത്തും എന്ന് തോന്നാറുണ്ട്. ഇടയ്ക്കൊന്ന് വന്ന് ഇവിടെ ജീവിച്ച്, തിരക്കിട്ട് അങ്ങോട്ടു തന്നെ പായുന്ന മനസ്സ്‌
  • sajeev Feb 14, 2021 · 07:45 AM
    Super
  • Jayan Feb 14, 2021 · 07:22 AM
    ഏറെക്കാലമായി കഴായെയെ കണ്ടിട്ട്. നന്ദി !
    • ജയരാജ് മിത്ര Feb 17, 2021 · 10:03 PM
      പല വാക്കും മറന്നു പോകുന്നു. ജീവിതത്തിലെ ആധുനിക 'കടമ്പായ' കടക്കുന്നതിനാലാവണം.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.