അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
2024 വിശാഖം
September 10, 2024 125 No Comments

പണ്ടുപണ്ടന്നു നീ വന്നുനിന്നതിന്നോർമ്മയിൽ പൂത്ത നന്തിയാർവട്ടവും

നിൻ കവിൾ തൊട്ടൊരോർമ്മയിൽ കുങ്കുമം ചൂടിനിൽക്കുന്നൊരന്തിമന്ദാരവും

ഈറനോടെ നീ സന്ധ്യമായും മുൻപു ചാറലേറ്റന്നു മുറ്റത്തു നിന്നപോൽ

പുത്തിലഞ്ഞിതൻ ശാഖയിൽത്തൂമഴച്ചാറ്റലേറ്റിതാ വൈശാഖനാളുമായ്…

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.