ദൂരെദൂരെയാർന്നെങ്ങോ വിടർക്കണ്ണു
തെല്ലുയർത്തി നീ ചൊന്നപോലിങ്ങനെ
കാടുപൂത്തുവോ! വേനൽ കടന്നവിടെ
ചോപ്പുപൂക്കുന്ന പൂമരക്കാടുപോൽ!
കാടുപൂത്തതല്ലിപ്പൊഴും വേനലാം
നിന്റെ വിസ്മയസ്സുസ്മിതം വിതറേണ്ട
കാലവർഷച്ചുവടുപതിയാതെയെന്റെയാ
കാടുകത്തുന്ന ചോതിതന്നിപ്പൊഴും