അത്രയ്ക്കു പ്രിയമാകുമൊരു സ്വപ്നമൊത്തിരി – ത്തേൻനിലാച്ചന്ദനം ചാലിച്ചെടുത്തിന്നു മുറ്റത്തു ശുഭ്രമന്ദസ്മിതം തൂവുന്ന നിൻ മുഖം പോലെയാമത്തമീപ്പൂക്കളം.
അത്രയേറെ ഞാൻ കാത്തിരിപ്പെങ്കിലും അത്തമെന്നടു,ത്തെത്തിയിന്നെങ്കിലും ചിത്രമെന്നോ വരച്ചതിന്നോർമ്മയിൽ ചിത്തമിന്നും തുടിച്ചിരിപ്പെങ്കിലും നീ വരായ്കയാൽ കാടായ മുറ്റത്തു […]